Saturday, 17 October 2015

ആസ്തമാ അഥവാ ശ്വാസം മുട്ടല്‍ !!



പലരുടെയും ഒരു പ്രശ്നം ആസ്തമാ അഥവാ ശ്വാസം മുട്ടല്‍ . ഭക്ഷണ അലെര്‍ജി , വായുവില്‍ ഉള്ള കരിയും പുകയും ശരീരത്തിന് താങ്ങാന്‍ വയ്യാത്ത അളവില്‍ . ശുദ്ധ വായൂ കുറവ് പടികെട്ടു കള്‍ കയറാന്‍ വയ്യ കിതപ്പ് . ഭക്ഷണം കഴിക്കാന്‍ ഭയം . എപ്പോഴും ഇന്ഹെലര്‍ കൊണ്ട് നടക്കണ്ട ഗതികേട് . വ്യായാമ കുറവ്. ശുദ്ധ വായൂ സ്രോതസ്സുകള്‍ നശിപ്പിച്ചു മനുഷ്യന്‍ കളഞ്ഞു. കൈ നിറയെ ശമ്പളം കിട്ടിയാലും മിച്ചം വെക്കാന്‍ ഒന്നും ഇല്ല ഭാരിച്ച ആശുപത്രി ചിലവുകള്‍ . നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കൂ .ശുദ്ധ വായൂ ശ്വസിക്കു . ആസ്തമയുടെ ആശ്വാസത്തിന് ഒരു നാട്ടു മരുന്ന് .

മരുന്നുകള്‍ :

എരുക്കിന്‍ പൂ - 7 എണ്ണം
കുരുമുളക് - 7 എണ്ണം 
ജീരകം -3 നുള്ള് 
തേന്‍ - ആവശ്യത്തിനു

ചെയ്യണ്ട വിധം :

പൂവും കുരുമുളകും ജീരകവും ചേര്‍ത്തു മരുന്ന് അരക്കുന്ന കല്ലില്‍ വെച്ച നല്ലവണ്ണം അരച്ച് കുഴമ്പു പരുവത്തില്‍ ആക്കി അത് തേനില്‍ കലക്കി വെക്കുക . അര മണിക്കൂര്‍ കഴിഞ്ഞിട്ട് മുതിര്‍ന്നവര്‍ സ്വന്തം ചൂണ്ടു വിരലിന്റെ ആദ്യ മടക്കു വരെ മുക്കി അത് വായില്‍ വെച്ച് ഉറിഞ്ചി കുടിക്കുക. കുട്ടികള്‍ക്ക് ഒരു തുള്ളി കൊടുക്കാം . രാവിലെ ആണ് കൊടുക്കണ്ടത് . ഒരു ദിവസം ഒരു നേരം മാത്രം കഴിക്കുക .കഴിക്കുന്ന അളവ് മുറ തെറ്റരുത് . കൂടുതല്‍ വേണം എങ്കില്‍ ഉണ്ടാക്കാം അനുപാതം ഇത് ആയിരിക്കണം . തേന്‍ കൂടുതല്‍ ചേര്‍ത്താല്‍ കൂടുതല്‍ ദിവസം കേടു കൂടാതെ ഇരിക്കും . തുടര്‍ച്ചയായി 48 ദിവസം തുടര്‍ന്ന് സേവിക്കാം .
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

കടപ്പാട് : നൌഫല്‍ ഷാഹുല്‍ ഹമീദ്

No comments:

Post a Comment