മഴ കാലത്തു പൊതുസ്ഥലങ്ങളില്‍ ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാനും, താഴ്ന്നു കിടക്കാനും, സാധ്യതകളുണ്ട്. അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. ജീവൻ അപകടത്തിലാകാതിരിക്കാൻ താഴെ പറഞ്ഞ നിർദേശങ്ങൾ പാലിക്കുക.
ആദ്യമായി വൈദ്യുതി കമ്പികൾ പൊട്ടി വീണതായി ശ്രദ്ധയിൽ പെട്ടാൽ എത്രെയും വേഗം 9496 061 061 വിളിക്കുകയോ അല്ലെങ്കിൽ 1912 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
വൈദ്യുതാഘാതം ഏറ്റാൽ എന്ത് ചെയ്യണം?
1∙ ആദ്യം തന്നെ മെയിൻ സ്വിച്ച് വിച്ഛേദിക്കണം.
2∙ രണ്ടാമതായി രോഗിയെ ഷോക്കടിക്കുന്ന സ്ഥലത്തിൽ നിന്ന് മാറ്റണം. അതിനായി നനയാത്ത പ്ലാസ്റ്റിക്/ റബ്ബർ/ പേപ്പർ കൊണ്ടുള്ള വസ്തു കൊണ്ട് രോഗിക്ക് ഷോക്കേറ്റ് കൊണ്ടിരിക്കുന്ന ഭാഗത്തു ശക്തിയായി അടിച്ചോ തള്ളിയോ മാറ്റുക.
3∙ അടുത്തതായി രോഗി അനങ്ങുന്നുണ്ടോ എന്ന് നോക്കുക. അനങ്ങുന്നുണ്ടെങ്കിൽ എവുടെയെങ്കിലും
പൊള്ളിയിട്ടുണ്ടോ എന്ന് നോക്കുക. പൊള്ളിയ ഭാഗം 20 മിനിറ്റ് സാധാരണ വെള്ളത്തിൽ കഴുകിയതിനു ശേഷം ആശുപത്രിയിലേക്ക് എത്തിക്കുക.
4∙ അനങ്ങാത്ത വ്യക്തിയാണെങ്കിൽ കഴുത്തിലെ നാടി (pulse) നോക്കുക. നോക്കാൻ അറിയില്ലെങ്കിലോ പൾസ് കിട്ടുന്നില്ലെങ്കിലോ CPR (കാർഡിയോ പൾമനറി റിസ്സ്‌സിറ്റേഷൻ) ചെയ്യുക. അതിനായി രോഗിയെ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തുക. രോഗിയുടെ മാറെല്ലിനു മുകളിലായി ഇടതുകൈപ്പത്തിയും അതിനു മുകളിലായി വലതുകൈപ്പത്തിയും ചേർത്തുവെക്കുക. കൈമുട്ടുകൾ മടക്കാതെ കൈകൾ നിവർത്തിപ്പിടിച്ചുകൊണ്ട് മാറെല്ല് ശക്തിയായി താഴേക്കമർത്തണം. 5-6 സെന്റീമീറ്റർ വരെ താഴുമ്പോൾ ഹൃദയം ഞെരുങ്ങി ഹൃദയ അറകളിൽ ശേഖരിച്ചിരിക്കുന്ന രക്തം പുറത്തേക്ക് പ്രവഹിക്കും. നെഞ്ചിൽ 30 പ്രാവശ്യം നെക്കിയതിനു ശേഷം രോഗിയുടെ വായിലേക്ക് 2 പ്രാവശ്യം ശക്തിയായി ഊതി കൃത്രിമശ്വാസോച്ഛ്വാസവും നൽകണം. രോഗിയുടെ പൾസോ ചലനങ്ങളൊ പ്രത്യക്ഷപ്പെടുന്നതുവരെയോ ഹൃദ്രോഗപരിചരണ സംവിധാനമുള്ള ആശുപത്രിയിലെത്തിക്കുന്നതുവരെയോ സി.പി.ആർ. തുടരണം.
5∙ വൈദ്യുതാഘാതം എറ്റു പല വ്യക്തികളും തെറിച്ചു വീഴാറുണ്ട്. തെറിച്ചു വീണിട്ടുണ്ടെങ്കിൽ വേറെയും പരുക്കുകൾ കാണും (ഉദാ: കാലൊടിയുക).
അത് കൊണ്ട് തന്നെ ഇത്തരം രോഗിയെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ വളരെ സൂക്ഷിച്ചു വേണം.
വൈദ്യുതാഘാതം എങ്ങനെ ഒഴിവാക്കാം?
1∙ മറിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍, അതുമായി സമ്പര്‍ക്കത്തിലാവാനിടയുള്ള വസ്തുക്കള്‍ എന്നിവയില്‍ നിന്നും അകലം പാലിക്കുക.
2∙ സമീപത്തുള്ള വെള്ളത്തില്‍ സ്പര്‍ശിക്കാതെയിരിക്കണം. വെള്ളത്തിൽ തൊട്ടാൽ ശക്തിയായ വൈദ്യുതി ആഘാതമേൽക്കും.
3∙ താഴ്ന്നു കിടക്കുന്ന പവര്‍ ലൈനുകള്‍ക്ക് അടിയിലൂടെ പോവാനോ, മുകളിലൂടെ ചാടി പോവാനോ ശ്രമിക്കുകയോ എന്തെങ്കിലും കൊണ്ട് അത് ഉയര്‍ത്താനോ ശ്രമിക്കാതിരിക്കുക.
4∙ അത് വഴി കടന്നു പോവാന്‍ സാധ്യതയുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കൊടുക്കുക, ബോര്‍ഡുകള്‍ സ്ഥാപിക്കുക വഴി മറ്റുള്ളവര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത തടയുക.
5∙ ഒരാള്‍ ഷോക്ക് ഏറ്റു കിടക്കുന്നത് കണ്ടാലും വൈദ്യുതി ബന്ധം വിശ്ചെദിച്ചതിനു ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ.
6∙ പൊട്ടി കിടക്കുന്ന ലൈനുകള്‍ക്ക് മറി കടന്ന് വാഹനങ്ങള്‍ ഓടിച്ചു പോവാന്‍ ശ്രമിക്കരുത്. വാഹനം വൈദ്യുതി കമ്പിയുമായി സമ്പര്‍ക്കത്തില്‍ ആണെന്ന് തോന്നിയാല്‍, വൈദ്യുതി വിശ്ചെദിക്കുന്നതുവരെ പുറത്തുള്ളവര്‍ കാറിനു അടുത്തേക്ക് വരാതിരിക്കാന്‍ നിര്‍ദ്ദേശിക്കുക.
7∙ നനഞ്ഞ ഭിത്തിയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കുക. പല മരണങ്ങളും സംഭവിക്കുന്നത് ഇങ്ങനെയാണ്.
8∙ വീടുനുള്ളില്‍ വെള്ളം കയറാനുള്ള സാഹചര്യം മുന്‍കൂട്ടി കണക്കാക്കി മുറികളില്‍ വെള്ളം കടക്കുന്നതിനു മുന്‍പ് തന്നെ മെയിന്‍ സ്വിച്ച് ഓഫാക്കുക.വൈദ്യുത ഉപകരണങ്ങള്‍ വേര്‍പെടുത്തി നനയാതെ സൂക്ഷിക്കുക.
9∙ വെള്ളം ഉള്ളില്‍ കയറിക്കഴിഞ്ഞാല്‍ വെള്ളത്തില്‍ ചവിട്ടി നിന്ന് വൈദ്യുതി ഓഫ് ചെയ്യാന്‍ ശ്രമിക്കുകയോ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്.
10∙വെള്ളം ഇറങ്ങിക്കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴും വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യം ഉള്ള ആളുടെ (എലക്ട്രിഷ്യൻ) സഹായത്തോടെ ഷോക്ക് ഏല്‍ക്കാന്‍ സാധ്യത ഇല്ലാ എന്ന് ഉറപ്പു വരുത്തി തിരികെ കയറുന്നതാണ് സുരക്ഷിതം. മുങ്ങി ഇരുന്ന ഇലക്ട്രിക് വയറുകള്‍, ഉപകരണങ്ങള്‍ എന്നിവ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്താതെ പ്രവര്‍ത്തിപ്പിക്കുന്നത് അപകടത്തിനിടയാക്കാം.
വീണ്ടും ആവർത്തിക്കുന്നു: ഇലക്ട്രിക്ക് ലൈൻ പൊട്ടി കിടന്നാൽ സ്വയം നന്നാക്കാനോ അടുത്ത് പോകാനോ പാടില്ല. (KSEB) കെ.എസ്.ഇ.ബി അധികൃതരെ ഉടനെ അറിയിക്കുക.
Prabu Dental ,
ReplyDeleteNo-13, Mudiarasan Salai,
Opp New Bus Stand,
karaikudi-63000,
Sivagangai (Dt).
Tamilnadu, India
Ph : 095853 65217