1. *നെഞ്ചിലെ അസ്വസ്ഥത*
രാവിലെ നെഞ്ചിൽ അനുഭവപ്പെടുന്ന ഭാരം, ഇറുകിപ്പിടിക്കുന്നതുപോലെയുള്ള വേദന എന്നിവ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. രക്തസമ്മർദത്തിലോ പ്ലേറ്റ്ലെറ്റുകളിലോ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം രാവിലെയുള്ള സമയങ്ങളിലാണ് ഹൃദയാഘാതം കൂടുതലായും സംഭവിക്കുന്നത് എന്ന് ഡോക്ടർമാർ പറയുന്നു. ഈ വേദന കൈകൾ, പുറം, കഴുത്ത്, താടിയെല്ല് എന്നിവടങ്ങളിലേക്ക് പടരുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
2. അസാധാരണ മായ ക്ഷീണം
രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ വല്ലാത്ത ക്ഷീണമോ തളർച്ചയോ അനുഭവപ്പെടുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഹൃദയപേശികൾക്ക് കൂടുതൽ ഓക്സിജൻ ആവശ്യമായി വരുന്നതുകൊണ്ടാണ് ഈ ക്ഷീണം അനുഭവപ്പെടുന്നത്. 40 മുതൽ 70 ശതമാനം വരെ ആളുകളിലും ഹൃദയാഘാതത്തിന് മുമ്പായി ഈ ലക്ഷണം കണ്ടുവരാറുണ്ട്.
3. ശ്വാസതടസം
മതിയായ വിശ്രമം ലഭിച്ചതിന് ശേഷവും എഴുന്നേൽക്കുമ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിൻ്റെ ലക്ഷണമാകാം.
രാത്രിയിലെ നിർജലീകരണം കാരണം രക്തക്കുഴലുകൾക്ക് കട്ടി കൂടുന്നതാണ് പലപ്പോഴും ഇതിന് കാരണം.
സ്ത്രീകളിലാണ് ഈ ലക്ഷണം കൂടുതലായി കണ്ടുവരുന്നത്.
4. തണുത്ത വിയർപ്പ്
യാതൊരുവിധ ശാരീരിക അധ്വാനവുമില്ലാതെ രാവിലെ പെട്ടെന്ന് അമിതമായി വിയർക്കുന്നത് അപകടകരമായ ഒരു ലക്ഷണമാണ്. രക്തയോട്ടം തടസപ്പെടുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന സ്ട്രെസ് റെസ്പോൺസ് ആണിത്. ഇതിനൊപ്പം നെഞ്ചുവേദനയും ശ്വാസതടസവുമുണ്ടെങ്കിൽ ഒട്ടും സമയം പാഴാക്കരുത്.
5. പെട്ടെന്നുള്ള തലകറക്കം
രാവിലെ അനുഭവപ്പെടുന്ന തലകറക്കത്തെ വെറും ക്ഷീണമോ നിർജലീകരണമോ ആണെന്ന് കരുതി അവഗണിക്കരുത്. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ വ്യക്തമായ സൂചനയാണിത്. നെഞ്ചുവേദന പോലെയുള്ള സാധാരണ ലക്ഷണങ്ങളില്ലാതെയും ഹൃദയാഘാതം വരാം (പ്രത്യേകിച്ച് സ്ത്രീകളിൽ) എന്നതിനാൽ ഇത് നിസാരമായി കാണരുത്.
6. ഓക്കാനവും ഛർദിയും
രാവിലെയുള്ള ഓക്കാനം ദഹനപ്രശ്‌നങ്ങൾ കാരണമോ ഗർഭകാലത്തോ സാധാരണയായി കണ്ടുവരുന്നതാണ്. എന്നാൽ ചില സമയങ്ങളിൽ ഹൃദയത്തിന് ബുദ്ധിമുട്ട് നേരിടുമ്പോൾ വാഗസ് നാഡിയിലുണ്ടാകുന്ന അസ്വസ്ഥതകൾ കാരണവും ഓക്കാനവും ഛർദിയും ഉണ്ടാകാം. ഭക്ഷണം കഴിച്ചിട്ടും ഇത് മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.
No comments:
Post a Comment